Statement
ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂട്ടായ്മയുടെ (Free Software Community of India) പ്രസ്താവന: എലമെന്റ്‍, ബ്രയാര്‍ ആപ്പുകള്‍ പ്രചരിപ്പിയ്ക്കുകയാണു് വേണ്ടതു്
May 11, 2023
By : FSCI
Reading Time: 2 min
സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ എലമെന്റ്‍, ബ്രയാര്‍ ഉള്‍പ്പെടെ 14 ആപ്പുകള്‍ മെയ് 3 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടു് 1. “ഇന്ത്യയില്‍ ഈ ആപ്പുകള്‍ക്കു് പ്രതിനിധികളാരും ഇല്ലാത്തതുകൊണ്ടു് ഇന്ത്യയിലെ നിയമപ്രകാരം അവശ്യപ്പെടാവുന്ന വിവരങ്ങള്‍ക്കു് ബന്ധപ്പെടാനാകുന്നില്ല” എന്നാണു് ഇതിനു് കാരണമായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നതു്.