Privacy

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂ‌ട്ടായ്മയുടെ (Free Software Community of India) പ്രസ്താവന: എലമെന്റ്‍, ബ്രയാര്‍ ആപ്പുകള്‍ പ്രചരിപ്പിയ്ക്കുകയാണു് വേണ്ടതു്

May 11, 2023

By : FSCI

Reading Time: 2 min

സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ എലമെന്റ്‍, ബ്രയാര്‍ ഉള്‍പ്പെടെ 14 ആപ്പുകള്‍ മെയ് 3 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടു് 1. “ഇന്ത്യയില്‍ ഈ ആപ്പുകള്‍ക്കു് പ്രതിനിധികളാരും ഇല്ലാത്തതുകൊണ്ടു് ഇന്ത്യയിലെ നിയമപ്രകാരം അവശ്യപ്പെടാവുന്ന വിവരങ്ങള്‍ക്കു് ബന്ധപ്പെടാനാകുന്നില്ല” എന്നാണു് ഇതിനു് കാരണമായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നതു്. പൊതുവായുള്ള ഒരു പ്രോട്ടോകോള്‍ വഴി ഒന്നിച്ചു പ്രവര്‍ത്തിയ്ക്കുന്ന (federated) സേവനങ്ങളെപ്പറ്റിയുള്ള സര്‍ക്കാറിന്റെ ധാരണക്കുറവാണ് ഇതില്‍ നിന്നും മനസ്സിലാക്കാനാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ താഴെ കുറിപ്പുകളായി കൊടുത്തിരിയ്ക്കുന്നു.