പഠനം

കേരളത്തിലെ അധ്യാപകര്‍ക്കൊരു തുറന്ന കത്ത്

August 30, 2021

Reading Time: 9 min

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ എഴുതുന്നത്

സംഗ്രഹം

ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു് സൗജന്യമായി നലകാനുള്ള വാഗ്ദാനം, അവർക്കു് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയാണ്. ഗൂഗിളിന്റെ മേലുള്ള ആശ്രിതത്വം, എല്ലാവരും നിരീക്ഷിക്കപ്പെടാനും അതുമൂലമുണ്ടാകുന്ന പ്രതികരിക്കാനുള്ള പേടിയും (chilling effects), രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് അടിയറവയ്ക്കുക പോലുള്ള ഗുരുതരമായ പരിണതഫലങ്ങൾക്കു കാരണമാകും. വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ഈ വാഗ്ദാനം നിരസിക്കുവാനും, എല്ലാ പ്രവർത്തനങ്ങൾക്കും സ്വതന്ത്ര സോഫ്റ്റ്‍വെയറുകൾ ഉപയോഗിക്കാനും ഞങ്ങള്‍ ശുപാർശ ചെയുന്നു. നെറ്റ്‍വര്‍ക്ക് ആവശ്യമായിട്ടുള്ള സോഫ്റ്റ്‍വെയറുകള്‍ക്കു്, സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ സേവനങ്ങൾ സെല്‍ഫ്-ഹോസ്റ്റ് ചെയ്യാനും ഞങ്ങള്‍ ശുപാർശ ചെയുന്നു. സെല്‍ഫ്-ഹോസ്റ്റിംഗും സ്വതന്ത്ര-സോഫ്റ്റ്‍വെയറും ഉപയോഗിക്കുന്നതു് വഴി സോഫ്റ്റ്‌വെയറും ഡാറ്റയും നിങ്ങളുടെ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായിരിക്കും.