FSCI logo

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോക്താക്കൾ, പ്രചാരകര്‍, ഡവലപ്പർമാർ എന്നിവരുടെ ഒരു കൂട്ടമാണ്. എല്ലാവരുടെയും സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ബഹുമാനിക്കുന്ന ആശയവിനിമയത്തിനും കൂട്ടായി വികസിപ്പിയ്ക്കാനും ഏവര്‍ക്കും ഉപയോഗിയ്ക്കാവുന്ന രീതിയില്‍ പരിപാലിയ്ക്കുന്ന ഞങ്ങളുടെ സേവനങ്ങളില്‍ അവരുടെ സ്വകാര്യതയും സ്വാതന്ത്ര്യവും ഉറപ്പാക്കിയിട്ടുണ്ടു്.

സമീപകാല ബ്ലൊഗുകൾ

ഇന്ത്യന്‍ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ കൂ‌ട്ടായ്മയുടെ (Free Software Community of India) പ്രസ്താവന: എലമെന്റ്‍, ബ്രയാര്‍ ആപ്പുകള്‍ പ്രചരിപ്പിയ്ക്കുകയാണു് വേണ്ടതു്

May 11, 2023

സ്വതന്ത്ര സോഫ്റ്റ്‍വെയറുകളായ എലമെന്റ്‍, ബ്രയാര്‍ ഉള്‍പ്പെടെ 14 ആപ്പുകള്‍ മെയ് 3 മുതല്‍ ഇന്ത്യയില്‍ നിരോധിച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുണ്ടു് 1. “ഇന്ത്യയില്‍ ഈ ആപ്പുകള്‍ക്കു് പ്രതിനിധികളാരും ഇല്ലാത്തതുകൊണ്ടു് ഇന്ത്യയിലെ നിയമപ്രകാരം അവശ്യപ്പെടാവുന്ന വിവരങ്ങള്‍ക്കു് ബന്ധപ്പെടാനാകുന്നില്ല” എന്നാണു് ഇതിനു് കാരണമായി വാര്‍ത്തകളില്‍ നിന്ന് മനസ്സിലാവുന്നതു്.

കേരളത്തിലെ അധ്യാപകര്‍ക്കൊരു തുറന്ന കത്ത്

August 30, 2021

ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ എഴുതുന്നത് സംഗ്രഹം ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്കു് സൗജന്യമായി നലകാനുള്ള വാഗ്ദാനം, അവർക്കു് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയാണ്.

എഫ്. എസ്. സി. ഐ. ജിറ്റ്സി മീറ്റ് ജനകീയ സഹായനിധി ശേഖരണ പ്രചാരണം

April 1, 2021

കോവിഡ് 19 തുടങ്ങിയതു മുതല്‍ നമ്മുടെ കൂടിക്കാഴ്ച്ചകൾ ഇന്റര്‍നെറ്റിലൂടെ ആണു്, മാത്രമല്ല വിനിമയത്തിനുള്ള നമ്മുടെ ആവശ്യകത കൂടുകയും ചെയ്തു. നിലവിൽ മിക്ക സ്വകാര്യസംഭാഷണങ്ങളും സമൂഹയോഗങ്ങളും ചർച്ചകളും ഒക്കെ നടക്കുന്നതു് വാട്സാപ്പ്, ഗൂഗിൾ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ്പ്, മുതലായ, ഡിജിറ്റൽ വിവരങ്ങളും അതിനെ ആധാരമാക്കിയുള്ള വിവരങ്ങളും ശേഖരിച്ചു കൂട്ടിവയ്ക്കുന്ന, സൗജന്യ കുത്തകസേവനങ്ങൾ മുഖേനയാണു്.

പോഡ്ഡറി

ആദ്യകാല ഡയാസ്പൊറ സോഷ്യൽ നെറ്റ്‌വർക്കിംഗ് ഹോസ്റ്റുകളിലൊന്നായ പോഡെറി, എഫ്.എസ്.സി.ഐ പരിപാലിക്കുന്ന ഒരു കമ്മ്യൂണിറ്റി നടത്തുന്ന വിതരണ സോഷ്യൽ നെറ്റ്‌വർക്കാണ്. ഡയാസ്പൊറക്കു പുറമെ, മാട്രിക്സ്, എക്സ്.എം.പി.പി. സേവനങ്ങളും പോഡെറി.കോം വാഗ്ദാനം ചെയ്യുന്നു.

പോഡെറി ഡയസ്പോറ ഇൻസ്റ്റൻസ്

ഡയസ്പോറ ഒരു സംസ്കാരമാണ്. കോർപ്പറേറ്റ് സോഷ്യൽ നെറ്റ്‌വർക്ക് ഭീമന്മാർ വ്യക്തിഗത സ്വകാര്യത നഷ്‌ടപ്പെടുന്നതിനെതിരായ ഒരു സംസ്കാരം. നിങ്ങളുടെ വിവരങൽ നിങ്ങളോടൊപ്പം സൂക്ഷിക്കാൻ ഡയസ്പോറ നിങ്ങളെ പ്രാപ്‌തമാക്കുകയും നിങ്ങൾ പങ്കിടുന്ന വിവരങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്യുന്നു. ഒരു കമ്പനിയുടെ സെർവറുകളിലല്ലാതെ നിങ്ങളുടെ വിവരങ്ങൾ വിതരണം ചെയ്ത സെർവറുകളിൽ സംഭരിച്ചിരിക്കുന്നതിനാൽ നിങ്ങളുടെ വിവരങ്ങളുടെമേൽ കൂടുതൽ നിയന്ത്രണം നിങ്ങൾക്കു ലഭിക്കുന്നു.

പോഡെറി മാട്രിക്സ് ഇൻസ്റ്റൻസ്

എൻഡ്-ടു-എൻഡ് എൻക്രിപ്ഷനിലൂടെ വിവരങ്ങൾ സംപ്രെക്ഷിചു കയ്യിമാറുന്ന ഒരു വികേന്ദ്രീകൃത തൽക്ഷണ മെസഞ്ചറാണ് മാട്രിക്സ്, നിങ്ങൾക്ക് മാട്രിക്സ് വഴി വോയ്‌സ് കോൾ, വീഡിയോ കോൾ, ഫയൽ പങ്കിടൽ എന്നിവ നടത്താനും കഴിയും. നിങ്ങളുടെ ചങ്ങാതിമാരുമായും കമ്മ്യൂണിറ്റികളുമായും നിങ്ങൾക്ക് ഇവിടെ ബന്ധപ്പെടാം. ഐആർ‌സിയുമായും മറ്റ് ആശയവിനിമയ മാധ്യമങ്ങളുമായും എളുപ്പത്തിൽ സംയോജിപ്പിക്കാൻ മാട്രിക്സ് നിങ്ങളെ അനുവദിക്കുന്നു. സ്ലാക്ക് പോലുള്ള ഇന്റർഫേസും മാർക്ക്ഡൗൺ ഫോർമാറ്റിംഗ് ശേഷിയുമുള്ള ഒരു ക്ലയന്റ്-സൈഡ് ആപ്ലിക്കേഷനാണ് എലമെന്റ്.

മാട്രിക്സ് ക്ലയന്റുകൾ

എക്സ് എം പി പി

ദിസ്പോറയിലെ നിങ്ങളുടെ കോൺ‌ടാക്റ്റുകളുമായും എക്സ് എം‌ പി പി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സേവനത്തിൽ അക്കൗണ്ടുള്ള ആരുമായും ചാറ്റുചെയ്യാനും വീഡിയോ, വോയ്‌സ് കോളുകൾ വിളിക്കാനും പോഡെറി നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ പോഡ്ഡറി അക്കൗണ്ടിൽ ചാറ്റ് ഓപ്ഷൻ ഉപയോഗപ്പെടുത്തുന്നതിന് അത് ഓണാക്കേണ്ടതുണ്ട്. പിസി, ടാബ്‌ലെറ്റ്, മൊബൈൽ ഉപകരണങ്ങൾക്കായി ധാരാളം സൗജന്യം ക്ലയന്റുകൾ ലഭ്യമാണ്. താഴെയുള്ള ലിങ്കിൽ നിന്ന് നിങ്ങളുടെ ഉപകരണത്തിനായി ഒരു ക്ലയന്റ് തിരഞ്ഞെടുക്കുക.


എക്സ്.എംഎം.പി.പി. ക്ലയന്റുകൾ

എഫ്.എസ്.സി.ഐ നൽകുന്ന മറ്റ് സേവനങ്ങൾ

എഫ്.എസ്.സി.ഐ വിക്കി

എഫ്‌.എസ്‌.സി‌.ഐ wiki.fsci.in-ൽ ഒരു 'വികേന്ദ്രീകൃത കേന്ദ്ര വിഭവമായി' പ്രവർത്തിക്കുന്ന ഒരു മീഡിയവിക്കി ഇൻസ്റ്റൻസ് പരിപാലിക്കുന്നു. മീഡിയവിക്കിയിലൂടെ ഓരോരുത്തർക്കും അവരവരുടെ ഭാഗങ്ങൾ ചേർക്കാനും ഒരാൾക്ക് എല്ലാ ഭാഗങ്ങളും ഒരിടത്ത് കണ്ടെത്താനും കഴിയും.

എഫ്‌.എസ്‌.സി‌.ഐ വിക്കി സന്ദർശിക്കുക

സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോക്തൃ ഗ്രൂപ്പുകൾ

വെബ്സൈറ്റിൽ ഇന്ത്യയിലുടനീളമുള്ള വിവിധ സ്വതന്ത്ര സോഫ്റ്റ്വെയർ ഉപയോക്തൃ ഗ്രൂപ്പുകളുടെ ഒരു പട്ടിക എഫ്എസ്സിഐ സൂക്ഷിക്കുന്നു. അത്തരം കമ്മ്യൂണിറ്റികൾ‌ക്കായി സൗജന്യ ഉപ-ഡൊമെയ്‌നുകളും എഫ്‌.എസ്‌.സി‌.ഐ. നൽകുന്നു. FSUG.IN സന്ദർശിക്കുക

Git Repository Hosting

എഫ്‌.എസ്‌.സി‌.ഐ git.fosscommunity.in-ൽ ഗിറ്റലാബ് കമ്മ്യൂണിറ്റി പതിപ്പിന്റെ ഒരു ഇൻസ്റ്റൻസ് പരിപാലിക്കുന്നു. ഗിറ്റലാബ് സഹകരണ സോഫ്റ്റ്വെയർ വികസനത്തിനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ്.

ഗിറ്റലാബ് ഇൻസ്റ്റൻസ് സന്ദർശിക്കുക

മെയിലിംഗ് ലിസ്റ്റുകൾ

FSCI maintains a GNU Mailman instance at lists.fsci.in. A mailing list helps us to broadcast emails to a list of e-mail addresses of people that are members of the same work group or interested in the same subject.

FSCI Mailing Lists

Collaborative Decision Making

codema (Collaborative Decision Making) is a Loomio instance maintained by FSCI at codema.fsci.in. It helps us to initiate discussions and put up proposals on which users can vote.

CODEMA.FSCI.IN

ഗ്രൂപ്പ് വോയിസ്/വീഡിയോ മീറ്റിംഗ്

Jitsi Meet ഒരു സ്വതന്ത്രവും ഓപ്പൺ സോഴ്‌സുമായ വോയിസ് വീഡിയോ കോൺഫെറെൻസിങ് ഉപകരണമാണ്.Jitsi Meet instance is maintained by FSCI at meet.fsci.in. It helps us to communicate securely.

Warning

This service is still in beta testing. To use this service please contact the FSCI team.

MEET.FSCI.IN